മൺസൂൺ പാലസ്
സജ്ജന്‍ ഗര്‍ അഥവാ മണ്‍സൂണ്‍ പാലസ് സ്ഥലത്തെ പ്രധാന കുന്നിന്റെ മുകളിലായുള്ള പുരാതന കൊട്ടാരമാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മഹാറാണ സജ്ജന്‍ സിംഗാണ് ഈ കൊട്ടാരം നിര്‍മിച്ചത്.

തടാകങ്ങളുടെ താഴ്‌വരയിലൂടെ - 5
ഉദയ്പൂരിലെ നഗര കാഴ്ചകള്‍ അവസാനിക്കുന്നില്ല. പിച്ചോള തടാകവും ലേക്ക് പാലസും സിറ്റി പാലസും പരിസര പ്രദേശങ്ങേളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളുമൊക്കൈ ആധുനികതയും പൗരാണികതയും സമന്വയിപ്പിക്കുന്ന കരകൗശല വൈദഗ്ദ്യം പരമ്പരാഗത ശൈലികളും നിലനിര്‍ത്തുന്നവെന്നത് സന്ദര്‍ശകരുടെ ശ്രദ്ധയാകര്‍ഷിക്കാതിരിക്കല്ല. നിര്‍മാണ രീതിയും ചാരുതയും പോലെ തന്നെ സുരക്ഷിതത്വവും കണക്കിലെടുത്താണ് ഈ മാസ്മര ശില്‍പങ്ങളൊക്കെ പണികഴിപ്പിച്ചിരിക്കുന്നത്.
നമ്മുടെ കേരളീയ നഗരങ്ങളെപ്പോലെ ഓട്ടോ റിക്ഷകളുടെ ആധിക്യം ഇവിടെ കാണാനില്ല. ടൂറിസം പരിഗണിച്ച് ചെറുതായൊന്നു പരിഷ്‌കരിച്ചു ഒരു വാന്‍ പോലെയാക്കിയ ഓട്ടോയിലാണ് മിക്കവരും യാത്ര ചെയ്യുന്നത്. ചുരുങ്ങിയ ചിലവില്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെത്തും എന്നതാണ് ഈ വാഹനങ്ങളുടെ പ്രത്യേകത. ഉദയ്പുര്‍ പട്ടണത്തില്‍ ഇത്തരം ഓട്ടോകള്‍ ഇഷ്ടം പോലെ എളുപ്പത്തില്‍ കിട്ടും. ടൂറിസ്റ്റുകളാണെന്ന് വെച്ച് അമിതമായ ചാര്‍ജാന്നും ഈടാക്കാറില്ലെന്ന് മാത്രമല്ല അറിയാവുന്നതെല്ലാം പകര്‍ന്നുനല്‍കാനും ഇത്തരം ഓട്ടോകള്‍ ശ്രദ്ധിക്കുന്നു എന്നത് പ്രത്യേകപരാമര്‍ശമര്‍ഹിക്കുന്നു.
സജ്ജന്‍ ഗര്‍ അഥവാ മണ്‍സൂണ്‍ പാലസ് സ്ഥലത്തെ പ്രധാന കുന്നിന്റെ മുകളിലായുള്ള പുരാതന കൊട്ടാരമാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മഹാറാണ സജ്ജന്‍ സിംഗാണ് ഈ കൊട്ടാരം നിര്‍മിച്ചത്. തടാകങ്ങളുടെ മുകളിലായി മണ്‍സൂണ്‍ കാലത്ത് താമസിക്കുന്നതിനായി നിര്‍മിച്ച കൊട്ടാരമാണിത്. വേട്ടക്കും ഈ കൊട്ടാരം ഉപയോഗിച്ചിരുന്നു. ഉദയ്പൂര്‍ നഗരത്തിന്റെ മനോഹരമായ പരിദര്‍ശനം ഇവിടെ നിന്ന് ലഭിക്കും. കെട്ടിടങ്ങളും തടാകങ്ങളും വന്യജീവി കേന്ദ്രങ്ങളുമൊക്കെ ദൃശ്യ വിസ്മയം തീര്‍ക്കുന്ന ഈ കൊട്ടാരത്തിന്റെ പശ്ചാത്തലം ധാരാളം സന്ദര്‍ശകരെ ആകര്‍ഷിക്കാറുണ്ട്.
മുകളിലേക്ക് കാറിലോ ബൈക്കിലെ പോകാം. വയനാട് ചുരത്തിന്റെ മിനിമാതൃകയിലുള്ള റോഡാണ്. ആധുനിക റോഡ് സുരക്ഷാ രീതികളൊന്നും പൂര്‍ണമായും നടപ്പാക്കാത്തതിനാല്‍ സാഹസിക യാത്രയാണ്. അത്ര വീതിയൊന്നും ഇല്ലാത്ത റോഡിലൂടെ അതി സാഹസികമായ െ്രെഡവിംഗ് ആണ് . മലകയറാനും മലയിറങ്ങാനും ഈ വീതികുറഞ്ഞ റോഡിനെ ആശ്രയിക്കുന്നത് ആശാവഹമല്ലെന്നാണ് എന്റെ പക്ഷം. മുകളിലെത്തിയാല്‍ ഉദൈപൂര്‍ പട്ടണം മുഴുവന്‍ അവിടെ നിന്നു കാണാം. വെറുതെയല്ല ഇവിടെ ഒരു കൊട്ടാരം പണിഞ്ഞിരിക്കുന്നതു. താഴോട്ടു നോക്കിയാല്‍ മണ്ണപ്പം ചുട്ടു വെച്ചപോലെ ആരവല്ലി കുന്നുകള്‍, ഫത്തേഹ് സാഗര്‍ തടാകം, പിച്ചോള തടാകം ഒക്കെ ആസ്വദിക്കാം.. കൊട്ടാരം ഇപ്പോള്‍ ഒരു മ്യുസിയമാക്കി സന്ദര്‍ശകര്‍ക്ക് തുറന്നിട്ടിരിക്കുകയാണ്.
മണ്‍സൂണ്‍ പാലസ് സജ്ജന്‍ ഗര്‍ എന്നറിയപ്പെടുന്നത് മഴമേഘങ്ങളെ നിരീക്ഷിക്കാന്‍ ഉണ്ടാക്കിയത് കൊണ്ടാണ് എന്നും പറയപ്പെടുന്നു. മഹാരാജ സജ്ജന്‍ സിങ് 1884 ല്‍ കൊട്ടാരം പണികഴിപ്പിക്കുമ്പോള്‍ അഞ്ചു നിലയുള്ള ഒരു വാനനിരീക്ഷണ കേന്ദ്രം എന്ന ഉദ്ദേശത്തോടു കൂടിയാണ് പണിത് തുടങ്ങിയത്. പക്ഷേ വിധി അദ്ധേഹത്തെ അതിനനുവദിച്ചില്ല. ചെറുപ്രായത്തില്‍ തന്നെ ( 26 വയസ്സ് ) അദ്ദേഹം നാടുനീങ്ങി. പിന്നീട് അദ്ധേഹത്തിന്റെ പിന്‍ഗാമികളാണ് പണി പൂര്‍ത്തിയാക്കിയത്. അതിനാല്‍ കൊട്ടാരം മൊത്തത്തില്‍ ഒരു അവലക്ഷണം ഉണ്ട്. പല ഭാഗങ്ങളുടെയും നിര്‍മാണ രീതികളില്‍ ഒരു ചേര്‍ച്ചയില്ലായ്മ. സത്യം പറഞ്ഞാല്‍ ഏച്ചു കെട്ടിയ പോലെ ഒരു ബില്‍ഡിങ് ആണ് കൊട്ടാരം. എന്നാലും ഉദൈപൂര്‍ നഗരത്തെ കുറിച്ച് ഒരു കൃത്യമായ ധാരണ കിട്ടാന്‍ അവിടെയൊന്നു പോകുന്നത് നല്ലതാണ്. രാജ കുടുംബം വേട്ടക്ക് വരുമ്പോള്‍ താമസിക്കാനുള്ള ഒരു വീടായും ഇത് ഉപയോഗിച്ചിരുന്നു. വിശാലമായ മുറ്റവും തണല്‍ വിരിച്ച ഇരിപ്പിടങ്ങളുമൊക്കെ ഇവിടെ കാണാം. മലകയറിയ ക്ഷീണം തീര്‍ക്കാന്‍ ഈ തണല്‍ കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ തടിച്ചുകൂടുന്നു. വിവിധ തരം റിഫ്രഷ്‌മെന്റുകള്‍ ലഭിക്കുന്ന ഒരു കഫ്തിരിയയും കൊട്ടാരത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
കൊട്ടാരമെന്നൊന്നും വിളിക്കാവുന്ന ഒന്നും അവിടെയില്ല. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു കെട്ടിടം. മ്യൂസിയമെന്ന പേരില്‍ കുറച്ച് ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്. വിവരണങ്ങള്‍ മുഴുവന്‍ ഹിന്ദിയിലായതിനാല്‍ അധികം ടൂറിസ്റ്റുകള്‍ക്കും പ്രയോജനപ്പെടുകയില്ല. കൊട്ടാരത്തിന്റെ വലതുഭാഗത്തായി രാജ്ഞിയുടെ വിഹാര കേന്ദ്രങ്ങളുണുണ്ട്. കുറേ പഴയ വസ്ത്രങ്ങളും വിറകുകൊള്ളുമൊക്കെയാണ് റാണിയുടേതായി അവിടെ പ്രദര്‍ശനത്തിന് വെച്ചിട്ടുള്ളത്. കൊട്ടാരത്തിന്റെ സ്ട്രാറ്റജിക്കല്‍ പ്രാധാന്യം മാത്രമേ പരാമര്‍ശിക്കതക്കതായി എനിക്ക് തോന്നിയത്. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് ഇവിടുത്തൈ സന്ദര്‍ശന സമയം.
സജ്ജന്‍ ഗഡ് ബയോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശിക്കേണ്ട ഒന്നാണ്. പ്രത്യേകം സംവിധാനിച്ച ഒരു മൃഗശാലയാണിത്. 36 ഹെക്ടര്‍ വിശാലമായ സ്ഥലത്ത് സജ്ജീകരിച്ചതാണ് ഈ പ്രത്യേക പാര്‍ക്ക് മൃഗങ്ങള്‍ അവയുടെ പ്രകൃതിപരമായ ആവാസ വ്യവസ്ഥിയില്‍ കഴിയുന്നുവെന്നതാണ് ഈ വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ പ്രത്യേകതയെന്നു തോന്നുന്നു. വന്യമൃഗങ്ങളുടെ പ്രകൃതിപരമായ ആവാസ വ്യവസ്ഥക്ക് കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന ആഘാതവും അത് മറികടക്കുന്നതിനുള്ള അടിയന്തിര നടപടികളും സജീവ ശ്രദ്ധയര്‍ഹിക്കുന്ന വിഷയങ്ങളാണ്.
മൃഗശാലയുടെ ഉള്ളില്‍ കറങ്ങി നടക്കാന്‍ മൂന്ന് ഓപ്ഷനുകള്‍ ഉണ്ട്. 1. വെറുതെ നടന്നു കാണാം 2. സൈക്കിള്‍ വാടകക്കെടുത്തു പോകാം 3. ഗോള്‍ഫ് കാര്‍ ഉണ്ട്. ഇറക്കവും കയറ്റവും ഉള്ള പാര്‍ക്കില്‍ ആശ്വാസത്തോടെയും സമാധാനത്തോടെയും സമയം ചിലവഴിക്കുവാന്‍ മൂന്നാമത്തെ ഓപ്ഷനാണ് അഭികാമ്യം.
ഈ മൃഗശാല മാത്രമല്ല ഇവിടുത്തെ മിക്ക ടൂറിസം സംവിധാനങ്ങളും ശാസ്ത്രീയമായല്ല ക്രമീകരിച്ചിരിക്കുന്നത് എന്നാണ് എനിക്ക് തോന്നിയത്. അടിസ്ഥാന സൗകര്യവികസനത്തിലും ആസൂത്രണത്തിലും അധികൃതരുടെ അടിയന്തിര ശ്രദ്ധ പതിയേണ്ടതുണ്ട്. സിംഹവും പുലിയും കടുവയുമടക്കം ഒരു വിധം എല്ലാ മൃഗങ്ങളും ഇവിടെ ഉണ്ടെങ്കിലും അവയ്ക്ക് വേണ്ടത്ര തണലോ സൗകര്യങ്ങളോ ഉളളതായി തോന്നിയില്ല. കാര്യമായ മരങ്ങളൊ തണല്‍ സംവിധാനങ്ങളോ ഇല്ലാത്ത ആ കുന്നിന്‍ ചെരിവില്‍് വെയിലത്ത് ഉണക്കാനിട്ട പോലെയാണ് അവയുടെ അവസ്ഥ. ഒരു പുള്ളിപ്പുലി കൂട്ടിലെ കമ്പി വേലിയോട് ചേര്‍ന്നു ആര്‍ക്കും കയ്യെത്തി തൊടാവുന്ന രീതിയില്‍ കിടക്കുന്നുണ്ട്.. ആളുകള്‍ എത്ര അടുത്തു വന്നിട്ടും അതിനൊരു കുലുക്കവും ഇല്ല. കാരണം കമ്പി വേലിക്കകത്തു അവിടെ മാത്രമേ കുറച്ചു തണല്‍ ഉള്ളൂ. വേനല്‍ കടുക്കുന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാകാനാണ് സാധ്യത.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊക്കെ പുത്തന്‍ അനുഭവം സമ്മാനിക്കുന്ന ഈ പാര്‍ക്കിന്റെ ഡിസൈനിംഗിലും മാനേജ്‌മെന്റിലും കാര്യമായ മാറ്റങ്ങള്‍ അനിവാര്യമാണ്. വളരെ അപകടകരമായ സ്ഥിതി വിശേഷങ്ങളുണ്ടാക്കിയേക്കാവുന്ന അവസ്ഥയാണ് ബയോളജിക്കല്‍ പാര്‍ക്കിന്റെ ഏറ്റവും വലിയ പരിമിതിയെന്നു തോന്നുന്നു. ചൊവ്വാഴ്ച ഒഴികെ എല്ലാ ദിവസങ്ങളും ഈ ബയോളജിക്കല്‍ പാര്‍ക്കിലേക്ക് പ്രവേശനമുണ്ട്.
(തുടരും)